കഴക്കൂട്ടം : പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന സ്‌കില്‍ ഹബ് പദ്ധതിയുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരളയില്‍ സൗജന്യ നൈപുണ്യ പരിശീലനം സംഘടിപ്പിക്കുന്നു. യോഗ ഇന്‍സ്ട്രക്ടര്‍, ഫ്രണ്ട് ഓഫീസ് ട്രെയിനി, സോഫ്റ്റ്‌വെയർ പ്രോഗ്രാമര്‍ എന്നീ കോഴ്‌സുകളാണ് നടപ്പിലാക്കുന്നത്. കഴക്കൂട്ടം അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടത്തുന്ന സൗജന്യ പരിശീലന പരിപടിയില്‍ 18 മുതല്‍ 45 വയസു വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ ബന്ധപ്പെടുക 9400568576, 7510125122