പോത്തൻകോട്: ആസ്സാം സ്വദേശികളായ ദമ്പതികളെ വീട്ടിൽ കയറി കത്തി കാണിച്ചു ഭീഷണിപ്പെടുത്തി,സ്വർണ്ണവും പണവും കവർന്നു.മേലെമുക്ക് എസ്.എൻ ഹോസ്പിറ്റലിന് സമീപം താമസിക്കുന്ന ആസ്സാം സ്വദേശികളായ ബാബുൽ ഇസ്ലാം, ഭാര്യ, അവരുടെ ഒന്നര വയസ്സുള്ള ഒട്ടിസം ബാധിച്ച കുഞ്ഞ് എന്നിവരടങ്ങുന്ന കുടുംബം കഴിഞ്ഞ രാത്രി കവർച്ചയ്ക്ക് ഇരയായത്. രാത്രി 9.30നും 9.45നും ഇടയിൽ മുഖംമൂടി ധരിച്ചെത്തിയ അജ്ഞാതൻ വീട്ടിലേക്കു കയറി കത്തി കാണിച്ചു ഭീഷണിപ്പെടുത്തി സ്വർണവും പണവും ഫോൺസാധനങ്ങളും കവർന്നെടുത്തു.
കവർച്ചയിൽ ഏകദേശം 2 പവൻ സ്വർണ്ണാഭരണങ്ങൾ,10,000 രൂപ പണം, ഒരു മൊബൈൽ ഫോൺ എന്നിവയാണ് പ്രതി കവർച്ച ചെയ്‌തത്.സംഭവത്തെ തുടർന്ന് ദമ്പതികൾ പോത്തൻകോട് പോലീസിൽ പരാതി നൽകി. പോലീസ് എത്തി സ്ഥലപരിശോധന നടത്തി; സമീപ പ്രദേശങ്ങളിലെ ക്യാമറകൾ ദൃശ്യങ്ങൾ പരിശോധിച്ചു. പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. കേസ് രജിസ്റ്റർ ചെയ്തതായി പോത്തൻകോട് പോലീസ് അറിയിച്ചു.






