കഴക്കൂട്ടം : ശ്രീനാരായണഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തി വയൽവാരം വീടിനോട് ചേർന്നുള്ള മുത്തശ്ശി പ്ലാവിന് വൃക്ഷ ആയുർവേദ ചികിത്സയിലൂടെ പുതുജീവൻ നൽകുന്നു പ്ലാവിന് 300 മുതൽ 500 വർഷത്തിലധികം പ്രായമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത് രണ്ടാൾ പൊക്കമുള്ള തായിത്തടിയുടെ കാതൽ നശിച്ചു തുടങ്ങി.ശേഷിക്കുന്ന ശാഖകളിൽ ചക്ക ഉണ്ടാകാറുണ്ട് മുത്തശ്ശിപ്ലാവിന്റെ ചുവട് തറകെട്ടി സംരക്ഷിച്ചിട്ടുണ്ട് പരിസ്ഥിതി പ്രവർത്തകനും വൃക്ഷവൈദ്യനുമായ കെ വിനുവിൻറെ നേതൃത്വത്തിലാണ് ചികിത്സ നടക്കുന്നത്.വിഴാലരിപശുവിൻ പാല് നെയ് ചെറുതേൻ കദളിപ്പഴം പാടത്തെ മണ്ണ് ചിതൽ പുറ്റ മരം നിൽക്കുന്ന സ്ഥലത്തെ മണ്ണ് രാമചേരുവകൾ ഉള്ള ഔഷധക്കൂട്ട് തടിയിൽ തേച്ചുപിടിപ്പിച്ച് കോട്ടൺ തുണികൊണ്ട് പൊതിഞ്ഞു കിട്ടുന്നു ഏഴു ദിവസം തുടർച്ചയായി മൂന്ന് ലിറ്റർ പാൽ വീതം തടിയിൽ സ്പ്രേ ചെയ്യും ശിവഗിരിയിൽ എത്തുന്ന തീർത്ഥാടകരിലേറെയും വയൽവാരം വീടും മുത്തശ്ശി പ്ലാവും സന്ദർശിച്ചാണ് മടങ്ങുന്നത്