തിരുവനന്തപുരം: വീടിന് തീപിടിച്ചു.ഇന്ന് പുലർച്ചെയാണ് സംഭവം വട്ടിയൂർക്കാവ് വെള്ളക്കടവ് രത്നാകരന്റെ വീടാണ് പൂർണമായും കത്തിയത്.അടുക്കളയിലെ വിറകടുപ്പിൽ കത്തിച്ച വിറകു കൊള്ളി മാറ്റി ഇട്ടതിൽ നിന്നും തീ പടർന്നതാണ് പ്രാഥമിക നിഗമനം.വിവരം അറിയിച്ചതിനെ തുടർന്ന് തിരുവനന്തപുരം അഗ്നി നിലയത്തിൽ നിന്നും 3യൂണിറ്റ് ഫോഴ്സ് എത്തിയാണ് ഒരു മണിക്കൂറത്തെ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കിയത്.അടുക്കള ഉൾപ്പെടെ ഒരു മുറിയും മുറിക്കകത്തെ സാധന സാമിഗ്രികളും പാത്രങ്ങൾ ഗ്യാസ് സ്റ്റോവ്, തുണികൾ, തടികൾ, അലമാര, rack, suitcase,ചുമർ തുടങ്ങി പൂർണമായും കത്തി നശിച്ചു. തിരുവനന്തപുരം അഗ്നി നിലയത്തിൽ നിന്നും ഉദ്യോഗസ്ഥനായ അനിൽകുമാറിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്രക്ഷാപ്രവർത്തനം നടത്തിയത്.