ആറ്റിങ്ങൽ: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി വി ജോയിയുടെ സ്ഥാനാർത്ഥി പര്യടനം ആവേശജ്ജ്വലമായി തുടരുകയാണ്.നെടുമങ്ങാട് മണ്ഡലത്തിലായിരുന്നു ശനിയാഴ്ച സ്ഥാനാർത്ഥി പര്യടനം.രാവിലെ പിരപ്പൻകോട്, സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ജി ആർ അനിൽ സ്ഥാനാർത്ഥി പര്യടനം ഉദ്ഘാടനം ചെയ്തു.തുടർന്ന് 50 ലധികം കേന്ദ്രങ്ങളിൽ സ്ഥാനാർഥിക്ക് സ്വീകരണം നൽകി.മികച്ച ജനപങ്കാളിത്തം ഓരോ സ്വീകരണ കേന്ദ്രത്തിലും പ്രകടമായിരുന്നു. മിക്ക സ്ഥലങ്ങളിലും സ്വീകരണങ്ങളുടെ എണ്ണം കൂടിയത് സ്ഥാനാർത്ഥി പര്യടനം വൈകിപ്പിച്ചു.രാത്രി കരിച്ചാറയിലാണ് പര്യടനം അവസാനിച്ചത്