Friday, November 14, 2025
Online Vartha
HomeKeralaകടകൻ 'മാർച്ച് 1 ന് തിയ്യേറ്ററുകളിൽ

കടകൻ ‘മാർച്ച് 1 ന് തിയ്യേറ്ററുകളിൽ

Online Vartha
Online Vartha

പ്രണയ വിലാസം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാജഹാനെ നായകനാക്കി നവാഗതനായ സജിൽ മമ്പാട് കഥയും സംവിധാനവും നിർവ്വഹിക്കുന്ന സിനിമയാണ് ‘കടകൻ’. ബോധി, എസ് കെ മമ്പാട് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രം നിലമ്പൂരിന്റെ പശ്ചാത്തലത്തിൽ ചാലിയാറിന്റെ കഥയാണ് പറയുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻ‌തോട്ടം സ്ഥിതി ചെയ്യുന്ന ഇടം എന്നർഥത്തില്‍ പ്രശസ്തമായ സ്ഥലമാണ് നിലമ്പൂർ. തേക്കിന് പുറമെ മണൽ, സ്വർണ്ണം എന്നീ വ്യവസായങ്ങളിലും നിലമ്പൂർ മുൻപന്തിയിലായിരുന്നു. നിലമ്പൂരിലെ നിയമവിരുദ്ധമായ മണല്‍ക്കടത്ത് ആണ് ചിത്രത്തിന്‍റെ പ്രമേയം. ‘കടകൻ’ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത് മണൽമാഫിയയും പോലീസും തമ്മിലുള്ള പോരാട്ടമാണ്.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!