കഴക്കൂട്ടം: കഴക്കൂട്ടം മേൽപ്പാലത്തിൽ ഉണ്ടായ ബൈക്ക് അപകടത്തെ തുടർന്ന് യുവാവ് മരിച്ചു.പൗഡിക്കോണം സ്വദേശി ഷിബുവാണ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട് ബൈക്ക് മറിയുകയായിരുന്നു .ഹെൽമറ്റ് തെറിച്ചു പോയതിനെ തുടർന്ന് തല ഡിവൈഡറിൽ ഇടിച്ച് ഗുരുതരമായ പരിക്കേറ്റിരുന്നു.ഒപ്പം ഉണ്ടായിരുന്ന യുവതിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.