പ്രസിദ്ധമായ കോട്ടുപ്പ് ഉറൂസ് മുബാറക് നവംബർ 3 മുതൽ 10 വരെ വെള്ളത്തൂർ ജമാഅത്തിൽ നടക്കും ഇതിനോട് അനുബന്ധിച്ച് വിളംബര ഘോഷയാത്ര, ദാരിമി ഉസ്താദിന്റെ ആണ്ടു നേർച്ച , പ്രാർത്ഥനാനിർഭരമായ പതാക ഉയർത്തൽ, പൊതുസമ്മേളനം, ഇസ്ലാമിക പ്രഭാഷണങ്ങൾ, പഠന ക്ലാസ്സുകൾ, ഇസ്ലാമിക സാംസ്കാരിക പരിപാടികൾ, മെഡിയ്ക്കൽ ക്യാമ്പ് , ബുർദ്ദ മജ്ലിസ്,ഇശൽ നിലാവ്, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിയ്ക്കൽ, തുടങ്ങ യവയും 10ാംതീയതി യിൽ ഖലീലുൽ ബുഹാരി തങ്ങൾ നേതൃത്വം നല്കുന്ന പ്രത്യേകപ്രാർത്ഥനയോടെ – പതിനായിരങ്ങൾ പങ്കെടുക്കുന്ന തബറുക്ക് വിതരണവും നടക്കും .ജാതി, മത ഭേദമന്യേ എല്ലാ സഹോദരങ്ങളെയും ക്ഷണിയ്ക്കുന്നതായി ജമാഅത്ത് പരിപാലന സെക്രട്ടറി താഹിർ കുന്ന് കാട് വാർത്താ കുറിപ്പിൽ അറിയിച്ചു