Friday, February 7, 2025
Online Vartha
HomeTrivandrum Ruralനെടുമങ്ങാട് കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു

നെടുമങ്ങാട് കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു

Online Vartha
Online Vartha
Online Vartha

നെടുമങ്ങാട് : കൊല്ലംകാവിന് സമീപം കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം. നെയ്യാറ്റിൻകരയിൽ നിന്നും ആനാട് ഭാഗത്തെ വീട് പണിക്കായി എത്തിയ വാഹനമാണ് ഓടുന്നതിനിടെ തീപിടിച്ചത്. ലോറി ഡ്രൈവർ ഇറങ്ങി ഓടി മാറിയതിനാൽ ആർക്കും പരിക്കുണ്ടായില്ല.

പഴകുറ്റിയിൽ എത്തിയപ്പോൾ പുക ഉയർന്നതായും തീ കത്തിയതിനെ തുടർന്നാണ് വാഹനം നിർത്തി ഇറങ്ങിയതെന്നും ഡ്രൈവർ പറഞ്ഞു. നെടുമങ്ങാട് നിന്നും മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. ലോറിയുടെ മുൻഭാഗം പൂർണമായും കത്തി നശിച്ചു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!