വര്‍ക്കല : വർക്കലയിലെ അയിരൂരില്‍ വൈരാഗ്യം തീര്‍ക്കാന്‍ വൈദ്യുതി വിച്ഛേദിച്ചതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. സംഭവത്തില്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറോട് റിപ്പോര്‍ട്ട് തേടി.പാടില്ലാത്ത കാര്യമാണ് സംഭവിച്ചതെന്നും മാധ്യമങ്ങളിലൂടെ വാര്‍ത്ത അറിഞ്ഞ ഉടന്‍ കണക്ഷന്‍ പുനഃസ്ഥാപിക്കാന്‍ നടപടിയെടുത്തെന്നും കൃഷ്ണന്‍കുട്ടി പ്രതികരിച്ചു. ലൈന്‍മാന്‍മാര്‍ കുറ്റം ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു