Friday, December 13, 2024
Online Vartha
HomeAutoഇനി പുതിയ ലുക്കിൽ; ഭാരം കുറയ്ക്കാൻ ഒരു മാരുതി ആൾട്ടോ

ഇനി പുതിയ ലുക്കിൽ; ഭാരം കുറയ്ക്കാൻ ഒരു മാരുതി ആൾട്ടോ

Online Vartha
Online Vartha
Online Vartha

ആള്‍ട്ടോയുടെ ഭാരം കുറയ്ക്കാന്‍ ഒരുങ്ങി വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. ഭാരം 15 ശതമാനം കുറയ്ക്കാനാണ് കമ്പനിയുടെ തീരുമാനം. ഭാരം 200 കിലോ കുറച്ചാൽ ഉല്‍പ്പാദന ഘട്ടത്തില്‍ ഊര്‍ജ്ജ ഉപഭോഗം 20 ശതമാനവും ഉപയോഗിക്കുമ്പോള്‍ 6 ശതമാനവും കുറയ്ക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. നിലവിലെ 680 കിലോഗ്രാമില്‍ നിന്ന് നൂറ് കിലോ കുറയ്ക്കാനാണ് ലക്ഷ്യം.

 

‘ഊര്‍ജ്ജം കുറയ്ക്കുന്ന സാങ്കേതികവിദ്യയുടെ ഉപയോഗം’ എന്നതാണ് കമ്പനിയുടെ പുതിയ തന്ത്രം. ഉല്‍പ്പാദനം മുതല്‍ പുനരുപയോഗം വരെയുള്ള ഘട്ടത്തില്‍ ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു. ചെറിയ മോട്ടോറുകളും ബാറ്ററികളും കാര്‍ വില കുറയ്ക്കാന്‍ സഹായിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.കാര്‍ബണ്‍ ന്യൂട്രല്‍ ഫുട്പ്രിന്റ് ലക്ഷ്യമിട്ട് ഊര്‍ജ കാര്യക്ഷമതയിലും ബാറ്ററികളുടെ പുനരുപയോഗക്ഷമതയിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് മാരുതി സുസുക്കി വ്യകതമാക്കുന്നത്

.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!