Tuesday, April 22, 2025
Online Vartha
HomeTrivandrum Cityവാഹനങ്ങൾ കത്തിനശിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

വാഹനങ്ങൾ കത്തിനശിച്ച സംഭവം; ഒരാൾ അറസ്റ്റിൽ

Online Vartha
Online Vartha

കുളത്തൂർ : വീട്ടിലെ കാർ ഷെഡിൽ കിടന്ന വാഹനങ്ങൾ കത്തിനശിച്ച സംഭവത്തിൽ വീട്ടുടമയുടെ ഇളയ മകളുടെ ഭർത്താവ് അറസ്റ്റിലായി .വലിയ വേളി സ്വദേശി സജിത് (38), ആണ്പൊലീസിന്റെ പിടിയിലായത്.കഴിഞ്ഞ ദിവസം വെളുപ്പിനാണ് കുളത്തൂർ ഗീതുഭവനിൽ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിനശിച്ചത്.ഇന്നോവ ക്രിസ്റ്റ കാറും രണ്ട് സ്കൂട്ടറുംബുള്ളറ്റും സെെക്കിളും കത്തിനശിച്ചിരുന്നു. ഉടമയുടെ മറ്റൊരു മരുമകൻ രാകേഷിൻ്റെ ഉടമസ്ഥതയിലുള്ളതാണ് കത്തിനശിച്ച കാർ.

 

രാകേഷിൻ്റെ ഭാര്യാ സഹോദരിയുടെ ഭർത്താവാണ് പ്രതിയായ സജിത്. കുടുംബ വഴക്കാണ് വാഹനങ്ങൾക്ക് തീയിടാൻ കാരണമെന്ന് പൊലിസ് പറഞ്ഞു. വീട്ടുകാരിൽനിന്നും ലഭിച്ച വിവരവും സ്ഥലത്തെ സി.സി.ടി.വികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.സംഭവ ദിവസം രാത്രി വീടിന് മുന്നിൽ പൊട്ടിത്തെറി ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്ന് സംഭവം അറിയുന്നത്. കഴക്കൂട്ടം ഫയർ ഫോഴ്സും തുമ്പ പൊലിസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!