തിരുവനന്തപുരം : ആക്കുളത്തെ സ്വകാര്യ ഫ്ലാറ്റിൽ വിൽപ്പനക്കായി എത്തിച്ച എം.ഡി.എം.എയുമായി പെരുമാതുറ സ്വദേശിയായ യുവാവ് അറസ്റ്റിൽ.പെരുമാതുറ സ്വപ്നയിൽ മുഹമ്മദ് റാഫി (43)നെയാണ്ആക്കുളം – ആലത്തറ റോഡിൽ ഫ്ലാറ്റ് സമുച്ചയത്തിലെ ഫ്ലാറ്റിൽ നിന്നാണ് 20.294 ഗ്രാം എംഡിഎംഎയുമായി ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് പണവും രണ്ട് മൊബൈൽ ഫോണും പിടികൂടി.അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ രജികുമാർ , ഓഫീസർമാരായ മണികണ്ഠൻ ,അജിത്ത്, അല്‍ത്താഫ്, ഗിരീഷ്,ജിനിരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്