കഴക്കൂട്ടം : പോലീസ് സ്റ്റേഷൻ റോഡും, അമ്മൻകോവിൽ റോഡും ഉടൻ സഞ്ചാരയോഗ്യമാക്കുക എന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു സി കഴക്കൂട്ടം മണ്ഡലം കമ്മിറ്റി നടത്തിയ ധർണ്ണ കെപിസിസി മെമ്പർ അഡ്വ. ജെ.എസ് അഖിൽ ഉദ്ഘാടനം ചെയ്തു. ഐ. എൻ ടി യു സി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് അരുൺ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അണിയൂർ എം പ്രസന്ന കുമാർ, ഐ.എൻ.ടി. യു സി ജില്ലാ വൈസ് പ്രസിഡന്റ് വെട്ടുറോഡ് സലാം, ജില്ലാ ജനറൽ സെക്രട്ടറി വി. ലാലു, അഡ്വ.സുബൈർകുഞ്ഞ്,സംസ്ഥാന സെക്രട്ടറി ആന്റണി ആൽബർട്ട്, യു പ്രദീപ്,സജി കഴക്കൂട്ടം, മഹിളാ കോൺഗ്രസ് ഭാരവാഹികളായ സുശീല, ജയന്തി, പ്രതിഭ ജയകുമാർ, അംബിക, ദീപ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുമേഷ്, താജുദീൻ, ബേബി, ചന്ദ്രൻ,കങ്കൻ,ജാഫർ ഖാൻ തുടങ്ങിയവർ പങ്കെടുത്തു.