കഴക്കൂട്ടം: പള്ളിപ്പുറം തോന്നൽ ദേവീക്ഷേത്രത്തിലെ തൃക്കാർത്തിക പൊങ്കാല വ്യാഴാഴ്ച നടക്കും. രാവിലെ 9.30 ന് ക്ഷേത്രമേൽശാന്തി ഉമേഷ് കൃഷ്ണൻ പോറ്റി പണ്ടാര അടുപ്പിലേക്ക് അഗ്‌നി പകർന്ന് പൊങ്കാലക്ക് തുടക്കം കുറിക്കും. തുടർന്ന് ക്ഷേത്ര തന്ത്രി ഹരിപ്പാട് പുല്ലാംവഴി ഇല്ലത്ത് ദേവൻ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ മഞ്ഞക്കാപ്പ് ,വൈകുന്നേരം 6.15 ന് നടക്കുന്ന ദീപകാഴ്ച്ചയിൽ പതിനായിരത്തിൽപ്പരം ദീപങ്ങൾ തെളിയിക്കും. 7 ന് ഗാനമേള, രാത്രി 10 ന് ശ്രീഭൂതബലി എഴുന്നള്ളത്ത്,






