പോത്തൻകോട് : പോത്തൻകോട്ടെ വിവിധ വാർഡുകളിലെ റോഡുകളുടെ ശോചനീയ അവസ്ഥ പരിഹരിക്കണമെന്ന് ആവശ്യവുമായി വാവറ അ മ്പലം റസിഡൻസ് വെൽഫയർ അസോസിയേഷൻ പ്രതിഷേധ ധർണ്ണ നടത്തി.പോത്തൻകോട് പഞ്ചായത്തിൽ ഉൾപ്പെട്ട വാവറ അമ്പലം താളങ്കോട് ചെറുവല്ലി ശാന്തിഗിരി റോഡും,അമ്പലം ശ്രീനാരായണപുരം റോഡും, താളംകോട് നേതാജിപുരം റോഡും വാവറ അമ്പലം കുന്നത്ത് ക്ഷേത്രം റോഡും പൊട്ടിപ്പൊളിഞ്ഞ് കാൽനട യാത്ര പോലും കഴിയാത്ത വിധം ദുരിതത്തിലാണ്, പോത്തൻകോട് ജംഗ്ഷനിൽ ട്രാഫിക് തടസ്സങ്ങൾ ഉണ്ടാകുമ്പോൾ ജനങ്ങൾക്ക് മെയിൻ റോഡുകളിലേക്ക് എത്തിപ്പെടാനുള്ള പ്രധാന റോഡുകൾ ആണിത്, ദിവസേന ബഡ്സ് സ്കൂളിലെ ഉൾപ്പെടെ 30 ഓളം സ്കൂൾ ബസ്സുകൾ രണ്ടുനേരം സർവീസ് നടത്തുന്ന പ്രധാന റോഡുകൾ ആണിത്,
നാളിതുവരെ പരിഹാരനടപടികൾ ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് വാവറ അമ്പലം റസിഡൻസ് വെൽഫയർ അസോസിയേഷൻ വാവറ അമ്പലം ജംഗ്ഷനിൽ പ്രതിഷേധ ധർണ്ണ നടത്തി. റസിഡൻസ് പ്രസിഡണ്ട് അബ്ദുൽ റഷീദിന്റെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധ ധർണ്ണയിൽ സെക്രട്ടറി ബൈജു ദിവാകർ , പൂലന്തറ കിരൺദാസ്, സലാവുദ്ദീൻ അഡ്വ.അനസ്,ഹാഷിം താളംകോട്, തീർത്ഥങ്കര വിശ്വംഭരൻ,സീനത്ത് ഹസ്സൻ, ഷജീർഖാൻ,വാഹിദ് ,പ്രേമകുമാരൻ നായർ, സജീന,നന്ദിനി, തുടങ്ങിയവർ സംസാരിച്ചു.