Thursday, October 10, 2024
Online Vartha
HomeTrivandrum Ruralഗ്യാസിൽ നിന്ന് തീ പടർന്ന് പൊള്ളലേറ്റ് പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ പൂജാരിക്ക് ഗുരുതര പരിക്ക്

ഗ്യാസിൽ നിന്ന് തീ പടർന്ന് പൊള്ളലേറ്റ് പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ പൂജാരിക്ക് ഗുരുതര പരിക്ക്

Online Vartha
Online Vartha
Online Vartha

കിളിമാനൂർ : ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിവേദ്യം പാചകം ചെയ്യുന്നതിനിടയിൽ ഗ്യാസ് ചോർന്ന് തീ പടർന്ന് പൊള്ളലേറ്റ്
ക്ഷേത്ര മേൽശാന്തിക്ക് ഗുരുതര പരിക്ക്. കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയകുമാരൻ നമ്പൂതിരി (49) ക്കാണ് പൊള്ളലേറ്റത്. ചിറയിൻകീഴ് സ്വദേശിയാണ് ഇദ്ദേഹം.ഇന്ന് വൈകുന്നേരം 6 മണിയോടെയാണ് സംഭവം .ക്ഷേത്ര തിടപ്പള്ളിയിൽ നിവേദ്യ പായസത്തിനായി ഗ്യാസ് കത്തിക്കുമ്പോഴാണ് അപകടം. ഉടൻ പൊലിസിനെയും ഫയർ ഫോഴ്സിനെയും വിവരമറിയിക്കുകയും വെഞ്ഞാറമൂട് നിന്നും ഫയർ ഫോഴ്സ് എത്തി ഗ്യാസ് സിലിണ്ടർ മാറ്റുകയുമായിരുന്നു. ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടയിൽ
സിലിണ്ടറിൽ നിന്നുള്ള വാൽവ് ഇളകിയതാണ് അപകട കാരണം എന്ന് ഫയർ ഫോഴ്സ് അറിയിച്ചു. ഗ്യാസിൽ നിന്നും പൊള്ളലേറ്റ മേൽശാന്തിയുടെ പൊള്ളൽ ഗുരുതരം എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!