വെഞ്ഞാറമൂട് : പുല്ലമ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിക്കലും ആയുഷ്മാൻ ആരോഗ്യ മന്ദിറിൻ്റെ ഉദ്ഘാടനവും ഡി കെ മുരളി നിർവഹിച്ചു. പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി വി രാജേഷ് അധ്യക്ഷനായി. ആരോഗ്യ കേരളം ഡി പി എം ഡോ എസ് അനോജ് മുഖ്യാതിഥിയായി. മെഡിക്കൽ ഓഫിസർ രാഖി വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ അശ്വതി, ജില്ലാ പഞ്ചായത്ത് അംഗം കെ ഷീലാകുമാരി ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അസീനാബീവി, വൈ വി ശോഭകുമാർ, തുടങ്ങിയവർ പങ്കെടുത്തു.






