വെഞ്ഞാറമൂട് : വേളാവൂരിൽ വ്യാപക മോഷണം.ഒന്നിലധികം വീടുകളിൽ നിന്നാണ് സ്വർണവും പണവും നഷ്ടപ്പെട്ടിരിക്കുന്നത്. വടക്കേ വീട് സുധാകരൻ നായരുടെ വീട്ടിലും, ഗോപാല വിലാസത്തിൽ പോലീസ് ഉദ്യോഗസ്ഥനായ ബിജു കുമാറിന്റെ വീട്ടിലും തൊട്ടടുത്തുള്ള കിഷോറിന്റെ വീട്ടിലുമാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്. സുധാകരൻ നായരുടെ വീട്ടിൽ നിന്നും 25000 ത്തോളം രൂപ നഷ്ടപ്പെട്ടതായി പറയുന്നു. ഒരാഴ്ചയായി സുധാകരൻ നായർ എറണാകുളത്തുള്ള മകന്റെ വീട്ടിലാണ്. ബിജു കുമാറിന്റെ വീട്ടിൽ നിന്നും സ്വർണ്ണവും പണവും നഷ്ടപ്പെട്ടതായി പറയുന്നു.