നെടുമങ്ങാട്: നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ റംസാൻ റിലീഫും, പുതുവസ്ത്രവും വിതരണം നടത്തി.നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ നെടുമങ്ങാട് ശ്രീകുമാറും, നെടുമങ്ങാട് മുൻ നഗരസഭ ചെയർമാൻ കെ സോമശേഖരൻ നായരുംചേർന്ന് വിതരണ ഉദ്ഘാടനം നിർവഹിച്ചു.ഭാരവാഹികളായ പഴകുറ്റി രവീന്ദ്രൻ,മൂഴിയിൽ മുഹമ്മദ് ഷിബു, തൊട്ടുമുക്ക് പ്രസന്നൻ, പുലിപ്പാറ യൂസഫ്, നൗഷാദ് കായ്പ്പാടി, നെടുമങ്ങാട് എം നസീർ, ഇല്യാസ് പത്താം കല്ല്, തോട്ടുമുക്ക് വിജയൻ, വെമ്പിൽ സജി, ചെറിയ പാലം ഷഫീഖ്, അനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു