Wednesday, January 15, 2025
Online Vartha
HomeTrivandrum Ruralടി 20 ബംഗ്ലാദേശിനെതിരായ മത്സരത്തിൽ റുതുരാജിനെ ഒഴിവാക്കിയതല്ല ; യഥാർത്ഥ കാരണം ഇത്

ടി 20 ബംഗ്ലാദേശിനെതിരായ മത്സരത്തിൽ റുതുരാജിനെ ഒഴിവാക്കിയതല്ല ; യഥാർത്ഥ കാരണം ഇത്

Online Vartha
Online Vartha
Online Vartha

ലഖ്നൗ: ഇന്ത്യൻ ടീമില്‍ നിന്ന് റുതുരാജ് ഗെയ്ക്‌വാദിനെ തഴഞ്ഞത് ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകരെ നിരാശരാക്കിയിരുന്നു.ബംഗ്ലാദേശിൽ എതിരായുള്ള മത്സരത്തിലാണ് താരത്തെ തഴഞ്ഞത്. ലഭിച്ച അവസരങ്ങളിലെല്ലാം മികവ് കാട്ടിയിട്ടും ചെന്നൈ ക്യാപ്റ്റൻ കൂടിയായ റുതുരാജിന് ടി20 ടീമില്‍ തുടര്‍ച്ച നല്‍കാത്തതാണ് ചെന്നൈ ആരാധകരെ നിരാശരാക്കിയത്. റുതുരാജ് മഹാരാഷ്ട്രയുടെ സഞ്ജു സാംസണ്‍ ആണെന്ന് വരെ ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു.എന്നാല്‍ റുതുരാജിന് ബംഗ്ലാദേശിനെതിരായ ടി20യില്‍ അവസരം നല്‍കാത്തതിന് കാരണം ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ബാക്ക് അപ്പ് ഓപ്പണറായി ഉള്‍പ്പെടുത്താനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് മുന്നോടിയായാണ് റുതുരാജിനെ ഇറാനി ട്രോഫിക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിന്‍റെ നായകനാക്കിയത്.

കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരെയുംദക്ഷിണാഫ്രിക്കക്കെതിരെയുമുള്ള ടെസ്റ്റ് ടീമില്‍ ഇടം നേടിയെങ്കിലും റുതുരാജിന് പ്ലേയിംഗ് ഇലവനില്‍ ഇടം നേടാനായിരുന്നില്ല. കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ടീമിലെ സ്റ്റാന്‍ഡ് ബൈ താരവുമായിരുന്നു റുതുരാജ്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ റുതുരാജ് പിന്‍മാറിയതോടെ യശസ്വി ജയ്സ്വാളിനെ പിന്നീട് സ്റ്റാന്‍ഡ് ബൈ ആയി തെരഞ്ഞെടുത്തു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!