രഞ്ജി ട്രോഫിയില്‍ മത്സരത്തിൽ കേരളത്തിൻ്റെ ടീമിനെ സച്ചിന്‍ ബേബി നയിക്കും. തമിഴ്‌നാട് താരം ബാബ അപരാജിതിനെ അതിഥി താരമായി ടീമില്‍ ഉള്‍പ്പെടുത്തി. അതേസമയം സഞ്ജു സാംസണ്‍ ഇല്ലാത്ത ടീമിനെയാണ് കേരളം പ്രഖ്യാപിച്ചത്. ഇത് ആരാധകരിൽ അല്പം നിരാശ ഉണ്ടാകുന്നുണ്ട്.’എന്നാൽ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്ക് ശേഷം സഞ്ജു ടീമിനൊപ്പം ചേരും. അഖില്‍ സ്‌കറിയ, ഏദന്‍ ആപ്പിള്‍ ടോം, ഷറഫുദ്ദീന്‍ എന്നിവരും ടീമിലില്ല.കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായിരുന്ന ശ്രേയസ് ഗോപാലിനെ ഒഴിവാക്കി. ജലജ് സക്‌സേനയെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. മുഹമ്മദ് അസറുദ്ദീന്‍, വിഷ്ണു വിനോദ് എന്നിവരാണ് ടീമിന്റെ വിക്കറ്റ് കീപ്പര്‍മാര്‍.