വെഞ്ഞാറമൂട് : വലിയകട്ടയ്ക്കാലിൽ വയോധികയെ ക്രൂരമായി ആക്രമിച്ച ശേഷം പെരുവഴിയിൽ ഉപേക്ഷിച്ചു. വെഞ്ഞാറമൂട് നാലേക്കർ സ്വദേശിനി പൊന്നമ്മയ്ക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു സംഭവം.
വഴിയരികിൽ കിടക്കുന്നത് നാട്ടുകാർ കണ്ടതോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. വയോധികയെ കണ്ട സ്ഥലത്തിന് അടുത്തുള്ള ഒഴിഞ്ഞ വീട്ടിൽ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. അബോധാവസ്ഥയിലായ വയോധികയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ സി സി ടി വി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു






