തിരുവനന്തപുരം : നഗരത്തിലെ സ്മാർട്ട് സിറ്റി പ്രവൃത്തികളുടെ ഭാഗമായി നാളെ മുതൽ ഏപ്രിൽ 1 വരെ വെള്ളയമ്പലം ആൽത്തറ ജംഗ്ഷൻ മുതൽ വഴുതക്കാട് എസ് എം സി ജംഗ്ഷൻ വരെ റോഡ് പൂർണമായും അടച്ചിടുമെന്ന് ട്രാഫിക് നോർത്ത് പോലീസ് അറിയിച്ചു.ഈ പ്രദേശത്ത് താമസിക്കുന്നവർ , പ്രദേശത്തെ ഓഫീസുകളിലെ ജീവനക്കാർ എന്നിവർ വാഹനങ്ങൾ മറ്റ് സൗകര്യപ്രദമായ സ്ഥലങ്ങളിൽ പാർക്ക് ചെയ്യണം.റോഡ് പൂർണമായും കുഴിയ്ക്കുന്നതിനാൽ പൈപ്പ് പൊട്ടി ജലവിതരണം തടസപ്പെടാനും ഫോൺ കേബിളുകൾ ഉൾപ്പെടെയുള്ളവ മുറിഞ്ഞു പോകാനും സാധ്യതയുണ്ട്.അതിനാൽ പൊതുജനങ്ങൾ എല്ലാ മുൻ കരുതലും എടുത്ത് സഹകരിക്കണമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.എന്തെങ്കിലും ഗതാഗത തടസ്സം നേരിട്ടാൽ 04712558731, 9497930055 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും അറിയിപ്പിൽ പറയുന്നു.