കഴക്കൂട്ടം : ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കുളത്തൂർ കോലത്തുകര മുണ്ടറ വിളാകത്ത് വീട്ടിൽ വിനോദിൻറെയും പ്രഭയുടേയും മകൻ അശ്വിൻ (27) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 11 30 ഓടെ കിഴക്കുംകര ചെമ്പകത്തിൽ മൂട് ദേവി ക്ഷേത്രത്തിന് സമീപമായിരുന്നുഅപകടം. ഇലക്ട്രിക്കൽ തൊഴിലാളിയായ അശ്വിൻ ജോലി കഴിഞ്ഞ് സുഹൃത്തുക്കളുമായി സംസാരിച്ചിരുന്ന ശേഷം വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം.സി .പി.എം പാർട്ടി അംഗവും ഡി വൈ എഫ് ഐ കോലത്തുകര യൂണിറ്റ് വൈസ് പ്രസിഡൻ്റുമാണ്. വിണയാണ് സഹോദരി.