പെരുമാതുറ : മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാവുന്നു. മണിക്കൂറുകളുടെ വ്യത്യാസത്തിൽ മൂന്ന് അപകടങ്ങളാണ് ഉണ്ടായത്. .ഇന്ന് രാവിലെ രണ്ട് അപകടങ്ങളും ‘ഇന്നലെ രാത്രി ഒരു അപകടവും ആണ് ഉണ്ടായത്.ഇന്ന് രാവിലെ ഷമീറിൻറെ വള്ളമാണ് മറിഞ്ഞത്.മറ്റൊരു വള്ളവും അപകടത്തിപ്പെട്ടു. ഇന്നലെ രാത്രി മത്സ്യബന്ധനത്തിന് പോയി മടങ്ങിവന്ന പൂന്തുറ സ്വദേശി ലിജുവിന്റെ വേളാങ്കണ്ണി വള്ളമാണ് മറന്നത് .അപകടത്തിൽ 11 പേർക്കാണ് പരിക്കേറ്റത്. ഇവരില്‍ ആരുടേയും പരിക്ക് ഗുരുതരമല്ല.
അതേസമയം, നിരവധി മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത മുതലപ്പൊഴിയിലെ അപകടങ്ങളിൽ ഉത്തരവാദിത്തം ഇല്ലെന്ന് അദാനി ഗ്രൂപ്പ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അശാസ്ത്രീയമായ പുലിമുട്ട് നിർമാണമാണ് അപകടങ്ങൾക്ക് കാരണമെന്നാണ് ന്യൂനപക്ഷ കമ്മീഷന് നൽകിയ മറുപടിയില്‍ അദാനി ഗ്രൂപ്പ് വിശദീകരിച്ചത്.