തിരുവനന്തപുരം : കാട്ടാക്കടയിൽ കാർ നിയന്ത്രണംവിട്ട് റോഡിന് സമീപത്തെ വൈദ്യുതത്തൂണിൽ ഇടിച്ചു.അപകടത്തിൽ ആർക്കും പരിക്കില്ല .കാട്ടാക്കട നെയ്യാർ ഡാം ഭാഗത്തുനിന്നും വന്ന കാർ റോഡരികിലെ 110 കെ.വി ലൈൻ ഉൾപ്പെടെ കടന്നുപോകുന്ന വൈദ്യുത തൂണിൽ ഇടിക്കുകയായിരുന്നു.ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണം എന്ന് പോലീസ് അറിയിച്ചു.