വെഞ്ഞാറമൂട് : ബാർ അസോസിയേഷൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ മരണക്കുറിപ്പ് എഴുതിയശേഷം അഭിഭാഷകൻ ജീവനൊടുക്കി. ആറ്റിങ്ങൽ ബാറിലെ അഭിഭാഷകനായ വി.എസ് അനിൽ ആത്മഹത്യ ചെയ്തു.വീട്ടിനുള്ളിൽ തുങ്ങി മരിച്ച ചെയ്ത നിലയിൽ കാണപ്പെട്ടത്.. ടൂറിസം വകുപ്പിൽ നിന്ന് വിരമിച്ച ശേഷം അഭിഭാഷകനായി പ്രവർത്തിച്ചുവരുകയായിരുന്നു ആറ്റിങ്ങൽ ബാർ അസോസിയേഷൻ വാട്ട്സാപ്പ് ഗ്രൂപ്പിൽ മരണക്കുറിപ്പ് എഴുതിയശേഷമായിരുന്നു ജീവനൊടുക്കിയത്. ഇദ്ദേഹം പ്രാക്ടീസ് ചെയ്തിരുന്ന സഹപ്രവർത്തകരായി രണ്ട് ജൂനിയർ അഭിഭാഷകരുമായി ഉണ്ടായിരുന്ന തർക്കമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്.ഈ അഭിഭാഷകരുടെ പീഡനമാണ് ആത്മഹത്യക്ക് കാരണം എന്ന് മരണ കുറിപ്പിലും ആരോപിക്കുന്നത്. വാടസ്ആപ്പ് ഗ്രൂപ്പിലെ കുറിപ്പ് കണ്ട സഹപ്രവർത്തകർ ബന്ധുക്കളെ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തുങ്ങി നിൽകുന്ന അനിലിനെ കണ്ടത്.വാമനപുരം സ്വദേശിയായ ഇദ്ദേഹം വീട്ടിൽ ഒറ്റയ്ക്ക് ആയിരുന്നു താമസം. അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.