തിരുവനന്തപുരം : രണ്ടംഗ വനിതാ കവർച്ചാസംഘം പിടിയിൽ. തൂത്തുക്കുടി, മധുര സ്വദേശിനികളായ തമിഴ് സ്ത്രീകളെയാണ് ഫോർട്ട് പൊലീസ് പിടികൂടിയത്. ആറ്റുകാൽ ക്ഷേത്ര പരിസരത്തും പ്രതികൾ മോഷണം നടത്തിയിരുന്നു.പൊങ്കാല ദിവസം വയോധികയുടെ രണ്ട് പവന്റെ മാല സംഘം മോഷ്ടിച്ചു. ആൾക്കൂട്ടത്തിനിടയിൽ കയറി ആഭരണങ്ങൾ മോഷ്ടിക്കുകയാണ് പ്രതികളുടെ പതിവെന്ന് പൊലീസ് പറയുന്നു. സ്ത്രീകളെയും കുട്ടികളെയും ആണ് സംഘം ലക്ഷ്യമിടുന്നത്.