ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടമായി മാറിയിരിക്കുകയാണ് നമ്മുടെ തിരുവനന്തപുരം ജില്ല. സ്കൈസ്കാനർ എന്ന യാത്രാ തിരയൽ പ്ലാറ്റ്ഫോം അനുസരിച്ച് 2025-ൽ യു.കെ. യാത്രകാർക്ക് സഞ്ചരിക്കാൻ പറ്റുന്ന ‘ടോപ്പ് ട്രെൻടിംഗ് ഡെസ്റ്റിനേഷനുകളിൽ’ 10-ാം സ്ഥാനത്തുണ്ട് തിരുവനന്തപുരവുംതിരുവനന്തപുരം ജില്ലയുടെ സവിശേഷതകൾ ഏറെയാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങൾ നിരവധിയുണ്ട്. കാഴ്ച ബംഗ്ലാവ്, മ്യൂസിയം, വേളി ട്യൂറിസ്റ്റ് വിലേജ്, ആകുളം ട്യൂറിസ്റ്റ് വിലേജ്, ശംഖുമുഖം ബീച്ച്, കോവളം ബീച്ച്, വർക്കല ബീച്ച്, പൂവാർ ദ്വീപ്, വിഴിഞ്ഞം ലൈറ്റ് ഹൌസ്, മാജിക്ക് പ്ലാനറ്റ്, അഗസ്ത്യമല, പൊന്മുടി എന്നിങ്ങനെ തുടരുന്നു ഇവിടുത്തെ കാഴ്ച്ചകൾ.