തിരുവനന്തപുരം. മാസപ്പിറവി ദൃശ്യമായതായി സ്വീകാര്യ യോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ റമദാന്‍ മുപ്പത് പൂര്‍ത്തീകരിച്ച് വ്യാഴാഴ്ച ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് തിരുവനന്തപുരം വലിയ ഖാസി ചന്തിരൂര്‍ വി.എം അബ്ദുല്ലാ മൗലവിയുടെ അധ്യക്ഷതയില്‍ മണക്കാട് വലിയ പളളി ജുമാമസ്ജിദില്‍ നടന്ന ഇമാമുമാരുടെയും മഹല്ലു ഭാരവാഹികളുടെയും സംയുക്ത യോഗം പ്രഖ്യാപിച്ചു.
നായിബ് ഖാസിമാരായ കെ.കെ സുലൈമാന്‍ മൗലവി, എ.ആബിദ് മൗലവി, ഇമാമുമാരായ പി.എച്ച് അബ്ദുല്‍ ഗഫാര്‍ മൗലവി, പാനിപ്ര ഇബ്റാഹീം മൗലവി, പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി, ഹാഫിസ് ഇ.പി അബൂബക്കര്‍ അല്‍ഖാസിമി, മൗലവി നവാസ് മന്നാനി പനവൂര്‍, കുറ്റിച്ചല്‍ ഹസ്സന്‍ ബസരി മൗലവി, വി.എം ഫത്തഹുദ്ദീന്‍ റഷാദി, മൗലവി നിഷാദ് റഷാദി പൂന്തുറ, മുഹമ്മദ് നിസാര്‍ അല്‍ഖാസിമി, കടുവയില്‍ മന്‍സൂറുദ്ദീന്‍ റഷാദി, കടുവയില്‍ ഷാജഹാന്‍ മൗലവി, കല്ലാര്‍ സെയ്നുദ്ദീന്‍ മൗലവി, അജ്മല്‍ നസീര്‍ നദ്‌വി ചാല, മൗലവി ബിലാല്‍ നദ്‌വി പേരൂര്‍ക്കട, മൗലവി സജ്ജാദ് റഹ്‌മാനി പാച്ചല്ലൂര്‍, അര്‍ഷദ് മന്നാനി മുണ്ടന്‍ചിറ, പൂവ്വച്ചല്‍ ഫിറോസ് ഖാന്‍ ബാഖവി, നാസിമുദ്ദീന്‍ ബാഖവി, സി.കെ അബ്ദുറഹീം ബാഖവി, അബ്ദുറഹ്‌മാന്‍ അല്‍ഹാദി, മുഹമ്മദ് മൂസാ മൗലവി, ഹാഫിസ് ഖലീലുല്ലാഹ് മൗലവി, സല്‍മാന്‍ മൗലവി അല്‍ഖാസിമി, മുഹമ്മദ് അല്‍ത്വാഫ് അല്‍ഖാസിമി, ഷബീര്‍ മൗലവി അട്ടകുളങ്ങര, മാഹീന്‍ മൗലവി പാറവിള, വൈ. സഫറുല്ലാ മൗലവി ആസാദ് നഗര്‍, സകീർഹുസൈൻ മൗലവി മണക്കാട് ,ഉബൈദുല്ലാഹ് മൗലവി സുധീര്‍ മന്നാനി പുതുക്കുറിച്ചി, മഹല്ലു ഭാരവാഹികളായ മോഡേണ്‍ അബ്ദുല്‍ ഖാദര്‍ ഹാജി, അബ്ദുല്‍ റഷീദ് ഹാജി പൂന്തുറ, ഷറഫുദ്ദീന്‍ ഹാജി പനത്തുറ തുടങ്ങിയവര്‍ സംബന്ധിച്ചു.