Wednesday, March 12, 2025
Online Vartha
HomeTrivandrum Ruralപരിശോധനക്കിടെ രണ്ട് വാഹനങ്ങൾ തടഞ്ഞു, രേഖകൾ പരിശോധിച്ചപ്പോൾ മുട്ടൻ പണി കിട്ടിയത് ഉടമയ്ക്ക്; സംഭവം...

പരിശോധനക്കിടെ രണ്ട് വാഹനങ്ങൾ തടഞ്ഞു, രേഖകൾ പരിശോധിച്ചപ്പോൾ മുട്ടൻ പണി കിട്ടിയത് ഉടമയ്ക്ക്; സംഭവം വിഴിഞ്ഞത്ത്

Online Vartha
Online Vartha
Online Vartha

വിഴിഞ്ഞം : പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനമോടിക്കാൻ നൽകിയ സംഭവത്തിൽ രണ്ട് വാഹന ഉടമകൾക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തു. ലൈസൻസ് ഇല്ലാത്ത വ്യക്തികൾക്ക് വാഹനം ഓടിക്കാൻ നൽകിയതിനാണ് കേസ്. വിഴിഞ്ഞം കോട്ടപ്പുറം ഒസാവിള സജിൻ ഭവനിൽ സജിൻ (26), കരുംകുളം പള്ളംപുരയിടത്തിൽ സിബിൻ(20) എന്നിവർക്കെതിരെയാണ്വിഴിഞ്ഞം പൊലീസ് നടത്തിയ വാഹന പരിശോധനയിൽ സംശയം തോന്നി രേഖകൾ പരിശോധിച്ചതോടെയാണ് ഇവർ പിടിയിലായത്.

ബൈക്കിലെത്തിയവരെ കണ്ട് സംശയം തോന്നി പ്രായം പരിശോധിച്ചപ്പോഴാണ് ഇവർ പ്രായപൂർത്തിയാകാത്തവരാണെന്ന് കണ്ടെത്തിയത്. കടയിൽ സാധനങ്ങൾ വാങ്ങാൻ പോയി വരികയായിരുന്നുവെന്നാണ് കുട്ടികൾ പൊലീസിനോട് പറഞ്ഞത്. 25000 രൂപ പിഴയും മൂന്ന് വർഷം തടവും ലഭിക്കാവുന്ന വകുപ്പിലാണ് വാഹന ഉടമകൾക്കെതിരെ കേസെടുത്തതെ ന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!