onlinevartha 24x7
Advertisement
  • HOME
  • DISTRICT NEWS
  • KERALA
  • NATIONAL
  • SPORTS
  • Entertainment
    • TRAVEL
    • FOOD
  • HEALTH
  • AUTO
  • TECH
  • Videos
  • HOME
  • DISTRICT NEWS
  • KERALA
  • NATIONAL
  • SPORTS
  • Entertainment
    • TRAVEL
    • FOOD
  • HEALTH
  • AUTO
  • TECH
  • Videos
No Result
View All Result
onlinevartha 24x7
Home DISTRICT NEWS

യു.വിക്രമൻ അധികാരസ്ഥാനങ്ങളിൽ നിന്ന് അകന്നു നിന്ന അപൂർവ വ്യക്തിത്വം: ജി.ആർ. അനിൽ

by news desk onlinevartha 24x7
September 23, 2023
in DISTRICT NEWS
യു.വിക്രമൻ അധികാരസ്ഥാനങ്ങളിൽ നിന്ന് അകന്നു നിന്ന അപൂർവ വ്യക്തിത്വം: ജി.ആർ. അനിൽ
Share on FacebookShare on Whatsapp

തിരുവനന്തപുരം : സ്ഥാനമാനങ്ങൾക്ക് പിറകെ പോകാതെ ആദർശ ശുദ്ധി മുറുകെപ്പിടിച്ച് രാഷ്ട്രീയ പ്രവർത്തനവും മാദ്ധ്യമപ്രവർത്തനവും സമന്വയിപ്പിച്ച സമര പോരാളിയായിരുന്നു യു.വിക്രമനെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. സി. ഉണ്ണിരാജയുടെ മകന് വെട്ടിപ്പിടിക്കാവുന്ന പലതുമുണ്ടായിരുന്നു. എന്നാൽ അധികാരത്തിൻ്റെ ഇടനാഴികളിൽ നിന്നകന്ന് സാധാരണക്കാരുടെ സൗഹൃദവലയങ്ങളിൽ സന്തോഷം കണ്ടെത്തുകയായിരുന്നു അദ്ദേഹം. തൻ്റെ അനുഭവജ്ഞാനവും പാണ്ഡിത്യവുമൊന്നും പുറമേ കാണിക്കാത്ത പച്ചമനുഷ്യനായിരുന്നു യു. വിക്രമനെന്ന് മന്ത്രി പറഞ്ഞു.തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രസ് ക്ലബ് പ്രസിഡൻ്റ് എം.രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രി ആൻ്റണി രാജു, സി പി എം സംസ്ഥാന കമ്മിറ്റിയംഗം എം. വിജയകുമാർ, സി പി ഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, ഡി സി സി പ്രസിഡൻ്റ് പാലോട് രവി, ബി ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് സി. ശിവൻകുട്ടി എന്നിവർ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി കെ.എൻ.സാനു അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.

Online vartha 24x7

ADVERTISEMENT
  • About
  • Advertise
  • Privacy & Policy
  • Contact

© 2021 Online Vartha 24x7 - Powered By by XIPHER.

  • Home
  • Breaking News
  • KERALA
  • Local News
    • Charamam
  • Entertainment
  • Sports
  • HEALTH
  • FOOD
  • AUTO
  • TRAVEL
  • CARRER & JOB
  • BUSINESS
  • TECH
  • Videos

© 2021 Online Vartha 24x7 - Powered By by XIPHER.

error: Content is protected !!