Saturday, July 27, 2024
Online Vartha
HomeInformationsവിഴിഞ്ഞം, മുതലപ്പൊഴി എന്നിവിടങ്ങളിൽ ലൈഫ് ഗാർഡുമാരുടെ ഒഴിവ്

വിഴിഞ്ഞം, മുതലപ്പൊഴി എന്നിവിടങ്ങളിൽ ലൈഫ് ഗാർഡുമാരുടെ ഒഴിവ്

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം : ഈ വർഷത്തെ ട്രോളിങ് നിരോധന കാലയളവിൽ ജൂൺ ഒന്ന് മുതൽ ജൂലൈ 31 വരെ വിഴിഞ്ഞം, മുതലപ്പൊഴി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് ഫിഷറീസ് വകുപ്പ് വാടകയ്‌ക്കെടുക്കുന്ന റസ്‌ക്യൂ ബോട്ടുകളിലേക്കും വളളങ്ങളിലേക്കും എട്ട് ലൈഫ് ഗാർഡുമാരെ ദിവസവേതാനാടിസ്ഥാനത്തിൽ നിയമിക്കുന്നു. രജിസ്‌ട്രേർഡ് മത്സ്യത്തൊഴിലാളികളും, ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട്സ് പരിശീലനം പൂർത്തിയാക്കിയവരും, 20 വയസ്സിനും 45 വയസ്സിനും മധ്യേ പ്രായമുള്ളവരും ,ഏതു പ്രതികൂല കാലാവസ്ഥയിലും കടലിൽ ക്ഷമതയുള്ളവരുമായവർക്ക് അപേക്ഷിക്കാം. കടൽ രക്ഷാ പ്രവർത്തനങ്ങളിൽ മുൻ പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. കൂടാതെ സീ റസ്‌ക്യൂ സ്‌ക്വാഡ്/ ലൈഫ് ഗാർഡ് ആയി ജോലി നോക്കിയിട്ടുള്ള പ്രവൃത്തി പരിചയം, തിരുവനന്തപുരം ജില്ലയിലെ താമസക്കാർ, 2018 ലെ പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ എന്നിവർക്കും മുൻഗണന ഉണ്ടായിരിക്കുമെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. താത്പര്യമുള്ളവർ മെയ് 18 ഉച്ചയ്ക്ക് മൂന്നിനകം ബയോഡാറ്റ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബുക്ക്, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കണം. അന്നേദിവസം മൂന്ന് മണി മുതലാണ് അഭിമുഖം നടക്കുന്നത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!