വെഞ്ഞാറമൂട് :എൽ ഡി എഫ് വാമനപുരം കൺവെൻഷൻ ആയിരങ്ങളെ സാക്ഷിയാക്കി മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ 10 വർഷത്തെ ബി ജെ പി ഭരണം രാജ്യത്ത് ഒരു പുതിയ പൊതുമേഖല സ്ഥാപനം പോലും തുറന്നില്ലായെങ്കിലും മിക്ക പൊതുമേഖല സ്ഥാപനങ്ങളും വിറ്റുതുലച്ചുവെന്ന് അദേഹം പറഞ്ഞു.രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്.രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾക്കൊന്നും പരിഹാരം കേന്ദ്ര ബജറ്റില്ല. കേരള ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വികസന പ്രവർത്തനങ്ങളാണ് ഒന്നും രണ്ടും പിണറായി സർക്കാരിൻ്റെ കാലത്ത് നടന്നത്.സംസ്ഥാനത്തെ അർഹരായ മുഴുവൻ ഭിന്നശേഷികാർക്കും യു ഡിഐ ഡികാർഡ് സർക്കാർ ഉറപ്പാക്കി.ഇന്ത്യയിലെ ഏറ്റവും മികച്ച പൊതുവിതരണ സമ്പ്രദായം കേരളത്തിലാണ്. എല്ലാ കുടുംബത്തിനും റേഷൻ കാർഡ് എന്ന നയം നടപ്പാക്കി.നാലു ലക്ഷത്തിനാലായിരത്തി ഒരു നൂറ്റി തൊണ്ണൂറ്റി അഞ്ച് റേഷൻ കാർഡുകളാണ് പുതിയതായി ഈ സർക്കാർ വിതരണം ചെയ്തതെന്നും മന്ത്രി പറഞ്ഞു. പി എസ് ഷൗക്കത്ത് അധ്യക്ഷനായി.എൽ ഡി എഫ് സ്ഥാനാർത്ഥി വി ജോയി, സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗം എ എ റഹീം, എം എൽ എ മാരായ ഡികെ മുരളി, വി ശശി, മുതിർന്ന സിപിഐ എം നേതാവ് കോലിയക്കോട് എൻ കൃഷ്ണൻനായർ, എൽഡിഎഫ് നേതാക്കളായ എൻ രാജൻ, എം ജി മീനാംബിക,
ഇ എ സലിം, രാജേന്ദ്രകുമാർ, എ എം റൈസ് ,പൂജപ്പുര രാധാകൃഷ്ണൻ, ആട്ടുകാൽ അജി, എ സമ്പത്ത്, വാമനപുരം പ്രകാശ്കുമാർ, വെമ്പായം നസീർ, നജിം, ചേപ്പിലോട് വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. എ എം റൈസ് ചെയർമാനായും ഇ എ സലിം സെക്രട്ടറിയായും 1001 അംഗ കമ്മിറ്റിയേയും 251 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.കല്ലറ തറട്ട ജംഗ്ഷനിൽ നിന്നുംഡിവൈഎഫ്ഐയുടെയും മഹിള അസോസിയേഷൻ്റെയും നേതൃത്വത്തിൽ
നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ തുറന്ന ജീപ്പിൽ റോഡ് ഷോയോടു കൂടിയാണ് എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയിയെ കൺവെൻഷൻ സ്ഥലത്തേയ്ക്ക് സ്വീകരിച്ചത്.