Tuesday, February 11, 2025
Online Vartha
HomeAutoമെമു ട്രെയിന് പകരം വന്ദേ മെട്രോ ; പുതിയ മൂന്നു റൂട്ടുകളിൽ

മെമു ട്രെയിന് പകരം വന്ദേ മെട്രോ ; പുതിയ മൂന്നു റൂട്ടുകളിൽ

Online Vartha
Online Vartha
Online Vartha

കൊച്ചി: മെമു ട്രെയിനുകൾക്ക് പകരമായെത്തുന്ന വന്ദേ മെട്രോയുടെ പരീക്ഷണയോട്ടം പൂർത്തിയായി. ചെന്നൈയിലാണ് കഴിഞ്ഞ ദിവസം പരീക്ഷണയോട്ടം നടത്തി വിജയിച്ചത്. 120 കിലോ മീറ്റർ വരെ വേഗതയിലാണ് ട്രെയിൻ പരീക്ഷണയോട്ടം നടത്തിയത്. 12 കോച്ചുകളുള്ള വന്ദേ മെട്രോയുടെ ആദ്യ സർവീസ് മുംബൈയിലായിരിക്കും നടക്കുക. നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചാവും സർവീസ് നടത്തുക. 150 മുതൽ 200 കിലോ മീറ്റർ വരെ ദൈർഘ്യമുള്ള റൂട്ടുകളിലാകും സർവീസ് പെരമ്പൂർ ഇ​ന്റഗ്രൽ കോച്ച് ഫാക്ടറിയിൽ വന്ദേ മെട്രോ കോച്ചുകളുടെ നിർമാണം പുരോഗമിക്കുകയാണ്. വൈകാതെ വിവിധ സോണുകൾക്ക് എത്ര വന്ദേ മെട്രോ കോച്ചുകൾ നൽകണമെന്നതിൽ തീരുമാനമുണ്ടാകും. കേരളത്തിൽ എറണാകുളം-കോഴിക്കോട്, കോഴിക്കോട്-മംഗലാപുരം, തിരുവനന്തപുരം-എറണാകുളം റൂട്ടുകളാണ് സർവീസിനായി പരിഗണിക്കുന്നത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!