Saturday, January 25, 2025
Online Vartha
HomeTrivandrum Cityവിഴിഞ്ഞം : അന്വേഷണം ഊർജ്ജിതപ്പെടുത്തണം അഡ്വ. എസ്.സുരേഷ്

വിഴിഞ്ഞം : അന്വേഷണം ഊർജ്ജിതപ്പെടുത്തണം അഡ്വ. എസ്.സുരേഷ്

Online Vartha
Online Vartha
Online Vartha

വിഴിഞ്ഞം : പുറം കടലിൽ വള്ളങ്ങൾ മറിഞ്ഞ് കാണാതായ കീറ്റസ്സിനേയും ഫ്രെഡി യേയും കണ്ടെത്താനുള്ള അന്വോഷണം ഊർജ്ജിതപെടുത്തണമെന്ന് BJP സംസ്ഥാനസെക്രട്ടറി അഡ്വ.എസ്.സുരേഷ് ആവശ്യപ്പെട്ടു. ക്ലിറ്റസിൻ്റെ ഭാര്യയേയും ഫ്രെഡിയുടെ സഹോദരിയേയും ബന്ധുക്കളേയും വിഴിഞ്ഞതത് സന്ദർശിച്ചു..

ചൊവ്വാഴ്ച രാത്രിയാണ് കടൽക്ഷോഭത്തിലും കാറ്റിലും പെട്ട് രണ്ട് വള്ളങ്ങളിലായി പോയ 7 അംഗസംഘം അപകടത്തിൽ പെട്ടത്. 5 പേർ അതിസാഹസികമായി തലനാരിഴക്ക് ശക്ഷപ്പെട്ടു. 40 മണിക്കൂർ കഴിഞ്ഞിട്ടും വേണ്ടത്ര കാര്യക്ഷമമായ അന്വോഷണം നടക്കുന്നില്ല എന്ന് ബന്ധുക്കൾ പരാതിപ്പെട്ടു. മറൈൻ എൻഫോഴ്‌സ്മെൻ്റിൻ്റെ പ്രതീക്ഷ ആംബുലൻസും കോസ്റ്റുഗാർഡും തിരച്ചിൽ നടത്തുന്നു. എയർ ഫോർഡിൻ്റെ ഹെലികോപ്റ്ററിൻ്റെ സഹായവും ഉണ്ട്.

കടലിലകപ്പെട്ട ഉറ്റവരേയും പ്രതീക്ഷിച്ച് നൂറോളം സ്ത്രീകളും കുഞ്ഞുംങ്ങളും രണ്ട് ദിവസമായി കരഞ്ഞു കലങ്ങിയ കണ്ണുമായി കരയിലിരിക്കുകയാണ്. നാലു വർഷം മുൻപ് കടലിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള സഹായധനവും ക്ഷേമനിധിയും പോലും ഇതുവരെ നൽകിയിട്ടില്ല.

ക്ലീറ്റസിൻ്റെ മകൻ ലീൻക്ലീറ്റസ് 4 വർഷം മുൻപ് ഇതുപോലൊരു ദുരന്തത്തിൽ മരണപ്പെട്ടിരുന്നു.അതീവഗുരുതര സാഹചര്യത്തിൽ ജീവിക്കുന്ന മത്സ്യപ്രവർത്തക കുടുംബങ്ങളോട് അനുകമ്പയെങ്കിലും കാണിക്കാൻ സർക്കാർ തയ്യാറാകണമെന്ന് എസ്. സുരേഷ് ആവശ്യപ്പെട്ടു. വിഷയം കേന്ദ്ര ഫിഷറീസ് മന്ത്രി ജോർജ്ജ് കുര്യൻ്റെ ശ്രദ്ധയിൽപെടുത്തുമെന്നും എസ്.സുരേഷ് പറഞ്ഞു.സഞ്ജുലാൽ, സെൽട്ടൻ ,ജസ്‌റ്റസ്, ജലസ്റ്റിൻ, സ്റ്റാലിൻ തുടങ്ങിയ സഹപ്രവർത്തകൾകൊപ്പമാണ് വിഴിഞ്ഞം സന്ദർശിച്ചത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!