പോത്തൻകോട് : ടേമ്പാേ യാത്രക്കിടെ യാത്രക്കാരിയുടെ പേഴ്സ് മോഷ്ടിച്ച തമിഴ്നാട് സ്വദേശിനി പിടിയിൽ. ശനിയാഴ്ചയായിരുന്നു സംഭവം ഉണ്ടായത്. തമിഴ്നാട് തുത്തുക്കുടി അണ്ണാനഗർ സ്വദേശിനി മുത്തുമാരി (41) ആണ് പോത്തൻകോട് പൊലിസിൻ്റെ പിടിയിലായത്. വേങ്ങോട് കീഴ്തോന്നയ്ക്കൽ തൃക്കാർത്തികയിൽ ജയകുമാരിയുടെ പേഴ്സാണ് അപഹരിച്ചത്. വേങ്ങോട് നിന്ന് പോത്തൻകോട് ഭാഗത്തേക്ക് ടെമ്പാേയിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. ജയകുമാരിയുടെ ബാഗിന്റെ സിബ് തുറന്നാണ് പഴ്സ് അപഹരിച്ചത്. പഴ്സിൽ റേഷൻ കാർഡ്, ആധാർ കാർഡ്, പാൻ കാർഡ്, ഇലക്ഷൻഐ.ഡി., ബാങ്ക് പാസ്ബുക്ക് പണയം വച്ച രസീതുകൾ എന്നിവ നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു.