തിരുവനന്തപുരം : കഴക്കൂട്ടത്ത് റെയില്‍വേ ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റുന്നതിനിടെ തൊഴിലാളികള്‍ക്ക് പരിക്കേറ്റു. അതിഥി തൊഴിലാളികളായ പീലാറാവു, തുളസി എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റെയില്‍വേ സ്‌പെഷ്യല്‍ ഇന്റലിജന്‍സ് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ ദക്ഷിണ റെയില്‍വേ അന്വേഷണമാരംഭിച്ചു. പരിക്കേറ്റ ഇരുവരും കരാര്‍ ജോലിക്കാരാണ്.