പോത്തൻകോട് : അണ്ടൂർകോണത്ത് വീട്ടുമുറ്റത്തെ കിണറ്റിൽ ഇറങ്ങിയ യുവാവ് ഓക്സിജൻ കിട്ടാതെ മരിച്ചു. പള്ളിയാപറമ്പ് ക്ഷേത്രത്തിനു സമീപം ഫിർദൗസ് വീട്ടിൽ അൻസർ (31) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലരയോടെ കിണറ്റിൽ വീണ ബക്കറ്റിൻ്റെ അടപ്പ് എടുക്കാൻ ‘ഇറങ്ങിയപ്പോഴായിരുന്നു അപകടം ഉണ്ടായത് . 60 അടിയോളം ആഴവും മൂന്നടി മാത്രം വീതിയുള്ള കിണറിൽ ഓക്സിജൻ ഇല്ലായിരുന്നു. ഇടുങ്ങിയ കിണറ്റിൽ കുഴഞ്ഞുവീണ അൻസറിനെ കഴക്കൂട്ടത്തു നിന്നെത്തിയ ഫയർഫോഴ്സ് സംഘം രണ്ടു മണിക്കൂർ നീണ്ട പരിശ്രമത്തിനെടു വിലാണ് ‘ പുറത്തെടുത്തത്. പുറത്തെടുക്കുമ്പോഴേക്കും അബോധാവസ്ഥയിലായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രവാസിയായ അൻസർ ഒരു മാസം മുൻപാണ് നാട്ടിലെത്തിയത്.