പോത്തൻകോട് : ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിലും ഹോസ്പിറ്റലിലും ഇന്ന് ശുചീകരണ യജ്ഞം നടന്നു. പ്രിൻസിപ്പാൾ ഡോ.ഡി.കെ.സൗന്ദരരാജൻ ശുചീകരണ പരിപാടിക്ക് നേതൃത്വം നൽകി.വൃത്തിയുളള അന്തരീക്ഷം നിലനിർത്താനുളള പ്രതിബദ്ധത ഓരോരുത്തരുടെയും കടമയാണെന്ന് പ്രിൻസിപ്പാൾ ഓർമ്മിപ്പിച്ചു. ക്യാമ്പസ് മാലിന്യമുക്തമാക്കി സൂക്ഷിക്കുന്നതിനുളള ഉത്തരവാദിത്വം ഏറ്റെടുക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു പ്രിൻസിപ്പാളിന്റെ വാക്കുകൾ. അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാർത്ഥികൾക്കൊപ്പം ചേർന്നപ്പോൾ ശുചീകരണ പരിപാടി ക്യാമ്പസിൽ ശുചിത്വത്തിനൊപ്പം കൂട്ടായ്മയുടെ സന്ദേശം കൂടിയായി മാറി. അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദ്ദേശാനുസരണം ആയൂർവേദ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നുളള അറിയിപ്പിനെ തുടർന്നായിരുന്നു ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്.