Thursday, May 7, 2026
Online Vartha
HomeKeralaഗുരുപരമ്പരയിലെ തിളങ്ങുന്ന നക്ഷത്രമാണ് കരുണാകര ഗുരു - വി.മുരളീധരന്‍ എം.എല്‍.എ.

ഗുരുപരമ്പരയിലെ തിളങ്ങുന്ന നക്ഷത്രമാണ് കരുണാകര ഗുരു – വി.മുരളീധരന്‍ എം.എല്‍.എ.

Online Vartha
Online Vartha

പോത്തന്‍കോട്  : ഗുരുപരമ്പരയിലെ തിളങ്ങുന്ന നക്ഷത്രമാണ് ശ്രീകരുണാകര ഗുരുവെന്ന് എം.എല്‍.എ. ആയതിനുശേഷമുള്ള തന്റെ ആദ്യത്തെ പൊതുപരിപാടിയായ ശാന്തിഗിരി ആശ്രമത്തിലെ നവഒലി ജ്യോതിര്‍ദിനം സാംസ്കാരിക സമ്മേളന വേദിയില്‍ വി.മുരളീധരന്‍. തുടര്‍ന്ന് വരുന്നു നാളുകളില്‍ നവജ്യോതിശ്രീ കരുണാകര ഗുരുവിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവണ്‍മെന്റുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള ശ്രമം തങ്ങളുടെ ഭാഗത്തുനിന്ന് നടന്നു വരികയാണെന്നും അദ്ദേഹം അറിയിച്ചു.

ഇന്നത്തെ കാലത്ത് ധര്‍മ്മ അധര്‍മ്മങ്ങളെക്കുറിച്ച് ആളുകള്‍ക്ക് വിവേചന ബുദ്ധിയുണ്ടെങ്കില്‍ക്കൂടിയും ധര്‍മ്മം പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ഒരവസ്ഥ സംജാതമാകുന്നു. അത് കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. അത് തിരിച്ചറിഞ്ഞുകൊണ്ട് കാലാനുസൃതമായി പ്രവര്‍ത്തിക്കുകയാണ് ശ്രീശങ്കരാചാര്യരും ശ്രീനാരായണ ഗുരുവും കരുണാകരഗുരുവും ഒക്കെ ചെയ്തതെന്നും വി.മുരളീധരന്‍ പറഞ്ഞു.

ചടങ്ങില്‍ ആയുര്‍വേദ പോസ്റ്റ് ഗ്രാജുവേഷനില്‍ ജനറല്‍ മെഡിസിനില്‍ റാങ്ക് കരസ്ഥമാക്കിയ ഡോ.ഡി.വിദ്യയെ ആദരിച്ചു. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാന തപസ്വി,ഭാരതീയ ജനതാ പാര്‍ട്ടി ഇന്റലക്ച്വല്‍ സെല്‍ കോ. കണ്‍വീനര്‍ യുവരാജ് ഗോകുല്‍ ചടങ്ങില്‍ മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ നസീജാ ബീവി എസ്., മെമ്പര്‍ ഉഷ ബി, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ സിജി എസ്., മാണിക്കല്‍ പഞ്ചായത്ത് മുന്‍ മെമ്പര്‍മാരായ ആര്‍.സഹീറത്ത് ബീവി, ടി.മണികണ്ഠന്‍ ശാന്തിഗിരി ആര്‍ട്സ് & കള്‍ച്ചര്‍ ഹെഡ് സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി ശാന്തിഗിരി ബങ്കലൂരു റീജ്യണ്‍ ഹെഡ് സ്വാമി ഭക്തദത്തന്‍ ജ്ഞാന തപസ്വി തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!