Saturday, July 4, 2026
Online Vartha
HomeKerala‘ഓപ്പറേഷൻ തൂഫാൻ’: സംസ്ഥാനത്ത് 143 പേർ കൂടി അറസ്റ്റിൽ; 131 കേസുകൾ രജിസ്റ്റർ ചെയ്തു

‘ഓപ്പറേഷൻ തൂഫാൻ’: സംസ്ഥാനത്ത് 143 പേർ കൂടി അറസ്റ്റിൽ; 131 കേസുകൾ രജിസ്റ്റർ ചെയ്തു

Online Vartha
Online Vartha

തിരുവനന്തപുരം: ലഹരിമുക്ത ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി പോലീസ് നടത്തിവരുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയിൽ 143 പേർ കൂടി അറസ്റ്റിലായി. പരിശോധനയിൽ ആകെ 131 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഇതോടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 5580 ആയി. ആകെ അറസ്റ്റിലായവരുടെ എണ്ണം 5983 ആണ്.ലഹരിവസ്തുക്കൾ കൈവശം വെച്ചതുമായി ബന്ധപ്പെട്ട് പുതിയതായി രജിസ്റ്റർ ചെയ്ത കേസുകളിൽ ‘സ്മോൾ ക്വാണ്ടിറ്റി’ ഇനത്തിൽ 32 കേസുകളും ‘മീഡിയം ക്വാണ്ടിറ്റി’യിൽ അഞ്ച് കേസുകളും ഉൾപ്പെടുന്നു. ‘കൊമേഴ്‌സ്യൽ ക്വാണ്ടിറ്റി’ കൈവശം വെച്ചതിന് ഒരു കേസും എൻ.ഡി.പി.എസ് ആക്ട് പ്രകാരം 93 കേസുകളും കോട്പ നിയമപ്രകാരം 53 കേസുകളുമാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.വിവിധയിടങ്ങളിൽ നടത്തിയ റെയ്ഡുകളിൽ പ്രതികളിൽ നിന്നായി 3.578 ഗ്രാം എം.ഡി.എം.എ 0.266 കിലോഗ്രാം കഞ്ചാവ്, 0.102 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ്, 2.92 ഗ്രാം ചരസ്സ് എന്നിവയും നാല് കഞ്ചാവ് ചെടികളും പോലീസ് സംഘം പിടിച്ചെടുത്തു.പരിശോധനകൾക്ക് പുറമെ സംസ്ഥാനത്തുടനീളം ശക്തമായ ബോധവത്കരണ പരിപാടികളും പോലീസ് സംഘടിപ്പിക്കുന്നുണ്ട്. ഇന്നലെ മാത്രം 109 ബോധവത്കരണ ക്ലാസുകളും ഏഴ് കൗൺസിലിങ്ങുകളും പോലീസ് നടത്തി. ഇതോടെ ഇതുവരെ നടത്തിയ ആകെ ബോധവത്കരണ ക്ലാസുകളുടെ എണ്ണം 6212-ഉം കൗൺസിലിങ്ങുകളുടെ എണ്ണം 293-ഉം ആയി ഉയർന്നു. സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ആകെ 5199 ബോധവത്കരണ പരിപാടികളും ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്.

വിവരങ്ങൾ പോലീസിനെ അറിയിക്കാം
ലഹരി വിപണനത്തെയും ഉപയോഗത്തെയും കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടും സോഷ്യൽ മീഡിയ വഴിയും പോലീസിനെ അറിയിക്കാവുന്നതാണ്. വിവരങ്ങൾ നൽകേണ്ട നമ്പറുകൾ:
ഫോൺ നമ്പറുകൾ: 9497979794, 9497927797
വാട്സ്ആപ്പ് നമ്പർ: 9995966666
ഈ നമ്പറുകളിലേക്ക് ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറുന്ന പൊതുജനങ്ങളുടെ പേരുവിവരങ്ങൾ തികച്ചും
രഹസ്യമായി സൂക്ഷിക്കുമെന്ന് പോലീസ് അറിയിച്ചു.
RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!