സൈജു കുറുപ്പ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യ വെബ് സീരീസ് ‘ജയ് മഹേന്ദ്രൻ’ സോണി ലിവിൽ ഒക്ടോബർ 11 ന് പ്രീമിയർ ചെയ്യും. നിർമാതാക്കളായ ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് സോഷ്യൽ മീഡിയയിലൂടെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. നേരത്തെ, സീരീസ് ഫെബ്രുവരി 9 ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. ദേശീയ അവാർഡ് ജേതാവായ രാഹുൽ റിജി നായരാണ് വെബ് സീരിസിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.രാഹുലിൻ്റെ അസിസ്റ്റൻ്റായി പ്രവർത്തിച്ചിട്ടുള്ള ശ്രീകാന്ത് മോഹനാണ് ജയ് മഹേന്ദ്രൻ സംവിധാനം ചെയ്തിരിക്കുന്നത്. അഴിമതിക്കാരനായ ഡെപ്യൂട്ടി തഹസിൽദാറായാണ് സൈജു ഈ സീരീസിൽ എത്തുന്നത്.
സുഹാസിനി മണിരത്‌നം, മിയ ജോർജ്, സുരേഷ് കൃഷ്ണ, ജോണി ആൻ്റണി, മണിയൻപിള്ള രാജു, ബാലചന്ദ്രൻ ചുള്ളിക്കാട്, രാഹുൽ റിജി നായർ, വിഷ്ണു ഗോവിന്ദൻ, സിദ്ധാർത്ഥ ശിവ എന്നിവരും ഇതിലെ അഭിനേതാക്കളിൽ ഉൾപ്പെടുന്നു.ഫസ്റ്റ് പ്രിൻ്റ് സ്റ്റുഡിയോസ് നിർമ്മിക്കുന്ന ജയ് മഹേന്ദ്രയുടെ ക്യാമറ ചലിപ്പിക്കുന്നത് പ്രശാന്ത് രവീന്ദ്രനും എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യനും സംഗീതം സിദ്ധാർത്ഥ പ്രദീപുമാണ് കൈകാര്യം ചെയ്യുന്നത്.