Tuesday, December 3, 2024
Online Vartha
HomeMoviesആദ്യം മമ്മൂട്ടിക്കൊപ്പം ഇനി ഇളയദളപതിയുടെ കൂടെ ;‘ദളപതി 69’ യിൽ യുവ താരവും

ആദ്യം മമ്മൂട്ടിക്കൊപ്പം ഇനി ഇളയദളപതിയുടെ കൂടെ ;‘ദളപതി 69’ യിൽ യുവ താരവും

Online Vartha
Online Vartha
Online Vartha

ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമായിരിക്കുകയാണ് വിജയ് യുടെ ദളപതി 69. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് എജിഎസ് പ്രൊഡക്ഷന്‍സ് ആണ്. ഈ ദിനങ്ങളില്‍ ചിത്രത്തിന്‍റെ കാസ്റ്റ് അനൗണ്‍‍സ്‍മെന്‍റ് പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ബോബി ഡിയോള്‍, പൂജ ഹെഗ്‍ഡെ, മമിത ബൈജു എന്നിവരുടെ പേരുകളാണ് ഇന്നലെ വരെ അണിയറക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഇന്നത്തെ പ്രഖ്യാപനവും കൗതുകകരമാണ്.

. മലയാളത്തിലെ സംവിധാന അരങ്ങേറ്റത്തിന് ശേഷം ഗൗതം മേനോന്‍ അഭിനയിക്കുന്ന ചിത്രമായിരിക്കും ദളപതി 69. ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ് എന്നാണ് ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്‍റെ പേര്.

 

കലാമൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമ്മിച്ച വെങ്കട്ട് കെ നാരായണ ആണ് കെവിഎൻ പ്രൊഡക്ഷന്റെ പേരിൽ ദളപതി 69 നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമ്മാണം. അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. ഈ വർഷം ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2025 ഒക്ടോബറിൽ തിയറ്ററിലേക്കെത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. രാഷ്ട്രീയ പ്രവേശന സമയത്താണ് സിനിമാ ജീവിതം അവസാനിപ്പിക്കുകയാണെന്ന സൂചന വിജയ് നല്‍കിയത്. വെങ്കട് പ്രഭു സംവിധാനം ചെയ്ത ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം ആണ് വിജയ്‍ നായകനായി എത്തിയ അവസാന ചിത്രം.

ഗൗതം വസുദേവ് മേനോന്‍, പ്രിയാമണി എന്നിവരുടെ പേരുകളാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മലയാളത്തിലെ സംവിധാന അരങ്ങേറ്റത്തിന് ശേഷം ഗൗതം മേനോന്‍ അഭിനയിക്കുന്ന ചിത്രമായിരിക്കും ദളപതി 69. ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ് എന്നാണ് ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്‍റെ പേര്.

കലാമൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമ്മിച്ച വെങ്കട്ട് കെ നാരായണ ആണ് കെവിഎൻ പ്രൊഡക്ഷന്റെ പേരിൽ ദളപതി 69 നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമ്മാണം. അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. ഈ വർഷം ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2025 ഒക്ടോബറിൽ തിയറ്ററിലേക്കെത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. രാഷ്ട്രീയ പ്രവേശന സമയത്താണ് സിനിമാ ജീവിതം അവസാനിപ്പിക്കുകയാണെന്ന സൂചന വിജയ് നല്‍കിയത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!