കഴക്കൂട്ടം: ഐ ടി ജീവനക്കാരനെ എംഡിഎംഎയുമായി കഴക്കൂട്ടം എക്സൈസ് പിടികൂടി. മൺവിള കിഴക്കുംകര വാടകയ്ക്കു താമസിക്കുന്ന മുരുക്കുംപുഴ വെയിലൂർ സ്വദേശി മിഥുൻ മുരളി (27) ആണ് അറസ്റ്റിലായത്.2 ഗ്രാം എംഡിഎം യും 20 ഗ്രാം കഞ്ചാവുമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ടെക്നോപാർക്കിലെ ചില ഐ.ടി ജീവനക്കാർക്ക് ലഹരിയെത്തിക്കുന്ന സംഘത്തിലെ പ്രധാനയാളാണ് പിടിലായത്.കഴക്കൂട്ടം എക്സൈസ് ഇൻസ്പെക്ടർ സഹീർ ഷയുടെ നേതൃത്വത്തിലുള്ള ടീം നടത്തിയ റെയിഡിൽ ആണ് മിഥുൻ മുരളി പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി.