Tuesday, March 18, 2025
Online Vartha
HomeKeralaപത്മശ്രീ പുരസ്കാരം;എംടിക്ക് പത്മവിഭൂഷൺ,ശോഭനയ്ക്കും ശ്രീജേഷിനും പത്മഭൂഷൺ

പത്മശ്രീ പുരസ്കാരം;എംടിക്ക് പത്മവിഭൂഷൺ,ശോഭനയ്ക്കും ശ്രീജേഷിനും പത്മഭൂഷൺ

Online Vartha
Online Vartha
Online Vartha

ഡൽഹി : പത്മശ്രീ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തിന്റെ അഭിമാനമായ എഴുത്തുകാരൻ എം ടി വാസുദേവൻ നായര്‍‌ക്ക് മരണാനന്തര ബഹുമതിയായി പത്മ വിഭൂഷൺ നൽകി. മലയാളി ഹോക്കി താരം പി ആർ‌ ശ്രീജേഷിനും നടി ശോഭനയ്ക്കും ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ‌ ഡോ. ജോസ് ചാക്കോ പെരിയപുരത്തിനും പത്മഭൂഷണും ലഭിച്ചു. മുൻ‌ ഫുട്ബോൾ താരമായ ഐ എം വിജയനും സംഗീത അധ്യാപിക കെ ഓമനക്കുട്ടി അമ്മയ്ക്കും പത്മശ്രീ ബഹുമതി ലഭിച്ചു.

 

എം ടി വാസുദേവൻ നായരും മാരുതി സുസുകി മുൻ ചെയർമാൻ ഒസാമു സുസുകിയും ഉൾപ്പെടെ 7പേർക്കാണ് പത്മവിഭൂഷൺ നൽകിയത്. ധ്രുവുർ നാഗേശ്വർ റെഡ്ഡി (മെഡിസിൻ, തെലങ്കാന), റിട്ട. ജസ്റ്റിസ് ജഗദീഷ് സിങ് ഖേഹർ (പബ്ലിക് അഫയേഴ്സ്, ചണ്ഡിഗഢ്), കുമുദിനി രജനികാന്ത് ലാഖിയ (കല, ഗുജറാത്ത്, ലക്ഷ്മിനാരായാണ സുബ്രഹ്മണ്യൻ (കല, കർണാടക), ശാർദ സിൻഹ (കല, ബിഹാർ) എന്നിവരാണ് പത്മവിഭൂഷൺ പുരസ്കാരം നേടിയത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!