Sunday, March 16, 2025
Online Vartha
HomeTrivandrum Ruralഎനർജി ഡ്രിങ്കുകൾ അപകടകാരികൾ ! ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടിൽ പറയുന്നത് ഇതൊക്കെ

എനർജി ഡ്രിങ്കുകൾ അപകടകാരികൾ ! ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടിൽ പറയുന്നത് ഇതൊക്കെ

Online Vartha
Online Vartha
Online Vartha

ഇക്കാലത്ത് കുട്ടികളും കൗമാരക്കാരുമൊക്കെ എനര്‍ജി ഡ്രിങ്കുകള്‍ വെള്ളം കുടിക്കുന്നതുപോലെയാണ് കുടിക്കുന്നത്. ഇത് ശരീരത്തില്‍ ജലാംശം ഉണ്ടാക്കുന്നതിന് പകരം ദോഷങ്ങളാണ് ഉണ്ടാക്കുന്നതെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. പ്രിസര്‍വേറ്റീവുകളും പഞ്ചസാരയും നിറഞ്ഞ പാനിയങ്ങള്‍ കുട്ടികളുടെ ആരോഗ്യത്തിന് പ്രത്യേകിച്ച് വൃക്കകള്‍ക്ക് ദോഷം വരുത്തുന്നു. യുവാക്കള്‍ അവയെ പെട്ടന്നുള്ള ഊര്‍ജ്ജ ശ്രോതസായിട്ടാണ് കാണുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇവയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍, പഞ്ചസാര, അഡിറ്റീവ് തുടങ്ങിയവകളുടെ അളവ് വളരെ അപകടകരമാണെന്ന് ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ നെഫ്രോളജി ആന്‍ഡ് റീനല്‍ ട്രാന്‍സ്പ്ലാന്റ് സീനിയര്‍ ഡയറക്ടറും എച്ച്ഒഡിയുമായ ഡോ. സലിന്‍ ജെയിന്‍ പറയുന്നു.

 

 

 

വിദഗ്ധര്‍ പറയുന്നതനുസരിച്ച് കഫീന് പുറമേ പഞ്ചസാരയും നിയമപരമായ ഉത്തേജകങ്ങളും ചേര്‍ത്ത പാനിയങ്ങളാണ് എനര്‍ജി ഡ്രിങ്കുകള്‍. ഇവ ജാഗ്രതയും ഊര്‍ജവും വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്നു. ദിവസം മുഴുവന്‍ ഊര്‍ജ്ജം നിലനിര്‍ത്താന്‍ ഇവ സഹായിക്കും. എന്നാല്‍ ഇവയിലെ കഫീനുകള്‍ ശരീരത്തില്‍ നിന്ന് പുറത്ത് പോയി വളരെ കാലം കഴിഞ്ഞാലും അവയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് പറയുന്നത്.

 

അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സിന്റെ അഭിപ്രായത്തില്‍ എനര്‍ജി ഡ്രിങ്കുകള്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും അനുയോജ്യമല്ല. തലച്ചോറ്, ഹൃദയം, വൃക്കകള്‍ ഇവയെ എല്ലാം ഇവ അപകടത്തിലാക്കും. മിക്ക ചെറുപ്പക്കാര്‍ക്കും വൃക്ക പ്രശ്‌നങ്ങളുണ്ടാക്കും. ഈ പാനിയങ്ങളില്‍ വലിയ അളവില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട് (ഒരു കപ്പില്‍ 150-300 മില്ലിഗ്രാം). കഫീന്‍ ഒരു ഡൈയൂററ്റിക് ആണ്.ഇത് ധാരാളം മൂത്രം ഉത്പാദിപ്പിക്കാന്‍ കാരണമാകുന്നു. ഇത് നിര്‍ജലീകരണത്തിനും ഹൃദയത്തിനും വൃക്കകള്‍ക്കും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!