Saturday, May 16, 2026
Online Vartha
HomeTrivandrum Cityമണ്ണന്തലയിൽ ഉത്സവം കാണാൻ എത്തിയ യുവാക്കൾക്ക്‌ നേരെ പോലീസിന്റെ ക്രൂരമർദ്ദനം

മണ്ണന്തലയിൽ ഉത്സവം കാണാൻ എത്തിയ യുവാക്കൾക്ക്‌ നേരെ പോലീസിന്റെ ക്രൂരമർദ്ദനം

Online Vartha
Online Vartha

മണ്ണന്തല : ഉത്സവം കാണാൻ എത്തിയ മൂന്ന് യുവാക്കൾക്ക് നേരെ പോലീസിന്റെ ക്രൂര മർദ്ദനം. മണ്ണന്തല മുക്കോലയ്ക്കൽ ഗണപതി ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ചുള്ള കലാപരിപാടികൾ കാണാൻ എത്തിയ യുവാക്കളായ അൻവർ (26), ജിബിൻ അജിത് (24) അഭിരാം( 25) എന്നിവർക്കാണ് മണ്ണന്തല പോലീസിന്റെ മർദ്ദനമേറ്റത്. ഇവർക്ക് തലയിലും മുതുകിലും കാലിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.വ്യാഴാഴ്ച രാത്രി 11 മണിയോടെ കലാപരിപാടികൾ കണ്ടശേഷം വീട്ടിലേക്ക് പോകുവാനായി ബൈക്ക് എടുക്കുവാൻ പോയ യുവാക്കളെ യാതൊരു പ്രകോപനവും കൂടാതെ പോലീസ് മർദ്ദിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.

 

ലാത്തിയും പട്ടികയും കൊണ്ടാണ് പോലീസ് യുവാക്കളെ മർദിച്ചത്.അടിച്ച ശേഷം പോലീസ് ഇവരോട് ഓടാൻ പറയുകയും ഇത് കൂട്ടാക്കാതെ വന്നതോടെ വീണ്ടും അടിക്കുകയുമായിരുന്നു.ആക്രമണത്തിൽ ശരീരമാസകലം പരിക്കേറ്റ ഇവരെ പേരൂർക്കട ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇതിൽ അൻവറിന്റെയും ജിബിൻ അജിത്തിന്റെയും കാലിന് പൊട്ടലുണ്ട്.മർദ്ദനമേറ്റ യുവാക്കൾ മനുഷ്യവകാശ കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!