Saturday, May 16, 2026
Online Vartha
HomeTrivandrum Cityതിരുവനന്തപുരത്ത് മാധ്യമപ്രവർത്തകർക്ക് നേരെ ക്രൂരമർദ്ദനം

തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകർക്ക് നേരെ ക്രൂരമർദ്ദനം

Online Vartha
Online Vartha

തിരുവനന്തപുരം : മാധ്യമപ്രവർത്തകർക്ക് നേരെ ക്രൂരമർദ്ദനം. ദേശാഭിമാനി ഫോട്ടോഗ്രാഫർ അരുൺ രാജിനും റിപ്പോർട്ടർ അശ്വതിക്കുമാണ് മർദ്ദനമേറ്റത്. ബിഎംഎസ്, ഐഎൻടിയുസി പ്രവർത്തകരാണ് മർദ്ദിച്ചത്.ബേക്കറി ജംഗ്ഷനിൽ ആയിരുന്നു സംഭവം. അരുൺ രാജിന്റെ മൂക്കിന് ഗുരുതരമായി പരിക്കേറ്റു. ഇരുവരും ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ട്രാഫിക് ലംഘിച്ച് എത്തിയ ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തതിനാണ് മർദ്ദനം. റിപ്പോർട്ടർ അശ്വതിയെ ബിഎംഎസ്, ഐഎൻടിയുസി പ്രവർത്തകർ പിടിച്ചുതള്ളി. . ഇത് ചോദ്യം ചെയ്തതിനാണ് അരുൺ രാജനെ വളഞ്ഞിട്ട് ആക്രമിച്ചത്.

 

 

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!